"ഒരു പെണ്ണ് സഹിക്കുന്നതിലും അപ്പുറം അവൾ സഹിച്ചിട്ടുണ്ടാകും , പിടിച്ചുനിൽക്കാൻ കഴിയാവുന്ന അത്രേം അവൾ ഷെമിച്ചിട്ടുണ്ടാകും , എന്നിട്ടും പറ്റാതെ വന്നപ്പോളാവും ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ടുണ്ടാകുക . സ്ത്രീധനത്തെത്തുടർന്നുള്ള ഭർത്താവിന്റെ പീ.ഡ.ന.ത്തിൽ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചിക എന്ന പെൺകുട്ടിയുടെ മരിക്കും മുൻപുള്ള കുറിപ്പ് പുറത്ത്
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ നിരവധി പീഡനം അനുഭവിക്കേണ്ടി വന്നു , ഭർതൃ പിതാവ് അപമര്യാദയായി പെരുമാറി എന്നടക്കം ഗുരുതരമായ കാര്യങ്ങൾ കുറിപ്പിൽ വിപഞ്ചിക പറയുന്നുണ്ട് . കല്യാണം ആഡംബരമായി നടത്തിയില്ല , കാറ് തന്നില്ല , സ്ത്രീധനം കുറഞ്ഞുപോയി , തെണ്ടി ജീവിക്കുന്നവൾ , പണമില്ലാത്തവൾ , എന്നിങ്ങനെ ആക്ഷേപിച്ചു എന്ന് വിപഞ്ചിക കുറിപ്പിൽ വെക്തമാക്കുന്നു. ഇതൊന്നും പോരാതെ ഭർതൃ പിതാവ് അപമര്യാദയായി പെരുമാറി എന്നും അത് ഭർത്താവ് നിതീഷിനോട് പറഞ്ഞപ്പോൾ പ്രതികരിച്ചില്ല , എന്നെ വിവാഹം ചെയ്തത് അയാൾക്ക് വേണ്ടി കൂടിയാണ് എന്നായി ..
ഭർത്താവിന്റെ സഹോദരി തന്നെ ജീവിക്കാൻ സമ്മതിച്ചില്ല , ഒന്നാം പ്രതി ഭർത്താവ് നിതീഷും നാത്തൂൻ നീതുവുമാണെന്നും രണ്ടാം പ്രതി ഭർത്താവിന്റെ അച്ചൻ മോഹനൻ ആണെന്നും കുറിപ്പിൽ നീതു വെക്തമായി പറഞ്ഞിട്ടുണ്ട് . സഹേദരി നീതുവിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ വിപഞ്ചിക ഉന്നയിക്കുന്നത് . കുഞ്ഞിനെ ഓർത്ത് എങ്കിലും വിടാൻ കെഞ്ചയെന്നും , മുടിയും പൊടിയും ചേർന്ന ഷവർമ തന്റെ വായിൽ കുത്തിക്കേറ്റി എന്നും കഴുത്തിൽ ബെൽറ്റ് ഇട്ട് വലിച്ചെന്നും അടക്കം താൻ നേരിട്ട അവസ്ഥകൾ എല്ലാം വിപഞ്ചിക കുറിപ്പിൽ പറയുന്നുണ്ട് . ഒരിക്കലും ഇവരെ വെറുതെ വിടരുതെന്നും വിപഞ്ചിക പറയുന്നുണ്ട് .