The NewsMalayalam updates കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

Hot Widget

Type Here to Get Search Results !

The NewsMalayalam updates കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്










കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി & സ്പോർട്സ് ഇഞ്ചുറിസ് വിഭാഗം, ഡെർമ്മറ്റോളജി വിഭാഗം എന്നിവയുടെ  ആഭിമുഖ്യത്തിൽ സമ്പൂർണ്ണ അസ്ഥി രോഗ, സർജറി നിർണ്ണയ ക്യാമ്പ്, ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് എന്നിവ 2025 ജൂൺ 30 ജൂലൈ 1, 2 തീയ്യതികളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തപ്പെടുന്നു.  ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ അടക്കമുള്ള റേഡിയോളജി സേവനങ്ങൾക്കും, വിവിധ ലാബ് പരിശോധനകൾക്കും  പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും, സർജറികൾക്കും പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. കൂടാതെ അർഹരായ ആളുകൾക്ക്  മുട്ട്, ഇടുപ്പ്, ഷോൾഡർ എന്നിവ മാറ്റിവെയ്ക്കുന്നതിനും, വിവിധ കീ ഹോൾ സർജറികൾക്കും (ആർത്രോസ്കോപ്പി), സ്പോർട്സ് മൂലമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സ തുടങ്ങിയവയ്ക്കും  പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.: 8714 608 594,  9188 228 226