കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ വസതിയിൽ പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർഎം എസ് നൗഷാദിൻ്റെ നേതൃത്ത്വത്തിൽ ജില്ലാ നേതാക്കൾ എത്തി കുടംബത്തെ ആശ്വസിപ്പിച്ചു ബിന്ദുവിൻ്റെ ആഗ്രഹം പോലെ മകന് സർക്കാർ ജോലി നൽകണമെന്നും
മതിയായ നഷ്ടപരിഹാരം ഗവർമെൻ്റ് നൽകണമെന്നും
നിലവിൽ കാലപഴക്കത്തിൽ ശോചിന്യാവസ്ഥ നേരിടുന്ന മെഡിക്കൽ കോളേജിലെ മറ്റ് ബ്ലോക്കുകൾ ഉണ്ടെങ്കിൽപൊളിച്ച് മാറ്റണമെന്നും നേതാക്കൾ ആവശ്യപെട്ടു
പി.ഡി.പി ചെയർമാൻ ബഹു: അബ്ദുൽ നാസർ മഅ്ദനി ഫോണിലൂടെ ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെ - ആശ്വസിപ്പിക്കുകയും, ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു....
പുതിയതായി മെഡിക്കൽ കോളേജിൽ നിർമിക്കുന്ന ബിൽഡിങ്ങിന് ബിന്ദുവിന്റെ പേര് നൽകണമെന്നും പിഡിപി ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.... പി ഡി പി ജില്ലാ ഭാരവാഹികളായ നിഷാദ് നടക്കൽ, എം എ അക്ബർ,സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം,മുഹമ്മദ് റാസി അലി തലയോലപ്പറമ്പ് എന്നിവർ പങ്കെടുത്തു