The News Malayalam updates. ലണ്ടൻ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ പിതൃപൂജകൾക്കും ബലിതർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.

Hot Widget

Type Here to Get Search Results !

The News Malayalam updates. ലണ്ടൻ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ പിതൃപൂജകൾക്കും ബലിതർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി.



ലണ്ടൻ  കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് ബലി തർപ്പണത്തിനും പിതൃപൂജകൾക്കും ഒരുക്കങ്ങൾ പൂർത്തിയായി. ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രധാന്യമുള്ള മാസമാണ് രാമായണ മാസം. ഈ മാസത്തിൽ പൂർവ്വികർക്കായ് അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകർമ്മം അഥവാ കർക്കിടക വാവുബലിയും ഏറെ പ്രാധാന്യം നിറഞ്ഞതാണ്.  മൺമറഞ്ഞുപോയ പിതൃക്കൾക്കു വേണ്ടി  ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമ്മം ആണ് ബലിയിടൽ . ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ്   വിശ്വാസം.  രാവിലെ 11.30 മുതൽ ഉച്ച കഴിഞ്ഞ്  3 വരെ  കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേയിൽ ബലിതർപ്പണ ചടങ്ങുകളും പിതൃപൂജകളും നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

https://www.kentayyappatemple.org

kentayyappatemple@gmai l.com

:07838 170203/07985 245890