കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡിലെ ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. 100-ലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന രീതിയിലാണ് ഈ കുടിവെള്ളപദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരള ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉൽഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിജു പത്യാലയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജെസ്സി ഷാജന്‍ അനുവദിച്ച 20 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ടായി ഒന്നര ലക്ഷം രൂപയും ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് ഈ കുടിവെള്ളപദ്ധതി.
കടമപ്പുഴ ചെക്ക് ഡാമിന് സമീപം മൈത്രി നഗറിലാണ് കുടിവെള്ള പദ്ധതിയുടെ കുളം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിക്ക് കുളം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നല്‍കിയത് അമ്പഴത്തിനാല്‍ സൈനിദ്ദീനാണ്. വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് പുറത്തയില്‍ ജോസ് ചേട്ടന്‍ നല്‍കിയ സ്ഥലത്താണ്.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു മാത്യു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ദീപ്തി ഷാജി, എ.ഡി.എസ്. സെക്രട്ടറി ബീനാ ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയസൂര്യന്‍ എം., പബ്ലിസിറ്റി കണ്‍വീനേഴ്സ് മാത്യു പൂവക്കുളം, അഡ്വ. ജീരാജ്, അഡ്വ. ബെന്നി കുന്നത്ത്, വത്സമ്മ തോമസ്, അബ്ദുല്‍ ഫത്താഹ്, ജോസ് പുത്തേട്ട്, ടോമി കാടന്‍കാവില്‍, ഷാജി ഈസാ എന്നിവര്‍ സംസാരിച്ചു. വാര്‍ഡില്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ അംഗന്‍വാടിയുടേതുള്‍പ്പെടെ നിര്‍മ്മാണ നടപടികള്‍ നടന്നു വരുകയാണ്. ഇതിലേക്ക് 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.