The news malayalam updates - കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.

Hot Widget

Type Here to Get Search Results !

The news malayalam updates - കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.



വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E 648 നമ്പർ വിമാനത്തിൽ 157 യാത്രക്കാരുണ്ടായിരുന്നു.

വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് നാഗ്പൂരിൽ ലാൻഡിങ് നടന്നത്.

നിലവിൽ യാത്രക്കാരെല്ലാം വിമാനത്താവള ടെർമിനലിലാണുള്ളത്. വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.