The News Malayalam updates - ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇൻഡ്യ വിമാന അപകടംഏറെ ഹൃദയഭേദകം മുഖ്യമന്ത്രി പിണറായി വിജയൻ

Hot Widget

Type Here to Get Search Results !

The News Malayalam updates - ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇൻഡ്യ വിമാന അപകടംഏറെ ഹൃദയഭേദകം മുഖ്യമന്ത്രി പിണറായി വിജയൻ

 


ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം. ഒരാൾ ഒഴികെ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളും മരണപ്പെട്ടിരിക്കുകയാണ്. ഇത് നടുക്കമുളവാക്കുന്നതാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാർത്ത. വിമാന ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.