The News Malayalam updates- അഖിൽ പി ധർമ്മജൻഎഴുതിയ നോവല്‍ 'റാം c/o ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം.*

Hot Widget

Type Here to Get Search Results !

The News Malayalam updates- അഖിൽ പി ധർമ്മജൻഎഴുതിയ നോവല്‍ 'റാം c/o ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം.*




വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


സമീപകാലത്ത് യുവ വായനക്കാർക്കിടയില്‍ ഏറ്റവുമധികം ചർച്ചയായ നോവലാണ് 'റാം c/o ആനന്ദി'. 2020 അവസാനത്തോടെയാണ് നോവല്‍ വായനക്കാരില്‍ നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചു തുടങ്ങിയത്. ഏറ്റവും ഒടുവില്‍ ഇൻസ്റ്റഗ്രാം റീലുകളിലും സ്‌റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ നോവല്‍ യുവ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു.


അവാർഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖില്‍ പി. ധർമജൻ പ്രതികരിച്ചു. ''കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്...! സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല...അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്...ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകള്‍...''- അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.