news malayalam updates - ഓപ്പറേഷൻ ഡി ഹണ്ട്; 156 പേർ അറസ്റ്റിൽ

Hot Widget

Type Here to Get Search Results !

news malayalam updates - ഓപ്പറേഷൻ ഡി ഹണ്ട്; 156 പേർ അറസ്റ്റിൽ


ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 156 പേർ അറസ്റ്റിൽ. 146 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആകെ 79.99 ഗ്രാം എംഡിഎംഎയും 4.204 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2036 പേരെയാണ് പരിശോധിച്ചത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.