ആധാർ പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഒരു വർഷത്തേക്കാണ് യുഐഡിഎഐ സമയപരിധി നീട്ടിയിരിക്കുന്നത്. 2025 ജൂൺ 14 വരെയായിരുന്നു സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഉണ്ടായിരുന്നത് എന്നാൽ ഇത് അവസാനിച്ചതോടെ യുഐഡിഎഐ 2026 ജൂൺ 14 വരെ സമയം അനുവദിച്ചു. ഇനി പൗരന്മാർക്ക് ‘മൈ ആധാർ’ പോർട്ടൽ വഴി സൗജന്യമായി രേഖകൾ അപ്‌ലോഡ് ചെയ്യാം.
അതേസമയം, ശ്രദ്ധിക്കേണ്ട കാര്യം ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ, മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക് അല്ലെങ്കിൽ ഫോട്ടോ പുതുക്കാനായി, ആധാർ എൻറോൾമെന്റ് സെന്ററുകൾ സന്ദർശിക്കണം. ഈ സർവ്വീസുകൾക്ക് ബാധകമായ നിരക്കുകൾ ഈടാക്കും. യുഐഡിഎഐ നിയമങ്ങൾ അനുസരിച്ച്, ആധാർ ഉടമകൾ അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോൾമെൻറ് തീയതി മുതൽ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്‌ഡേറ്റ് ചെയ്യണ.