കാഞ്ഞിരപ്പള്ളി:മലയോരമേഖലയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിതിസ തേടിയെത്തിയരിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പനി,ജലദോഷം,തൊണ്ടവേദന,ചുമ തുടങ്ങിയ ലക്ഷണങ്ങളുമായെത്തിയ രോഗികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ഇവരിൽ കൂടുതൽപേർക്കും കോവിഡ് സ്ഥിരീകരിച്ചു.എന്നാൽ രോഗാവസ്ഥ തീവ്രമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത വേണമെന്നും കഴിഞ്ഞ കോവിഡ്കാലത്തെപ്പോലെ മുൽകരുതൽ എടുക്കമമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.വാക്സിൻ എടുത്തവർക്കുതന്നെ ഒന്നിലധികം തവണ കോവിഡ് പിടിപെട്ടതായും കണ്ടെത്തിയിട്ടുണ്ട്.ഇപ്പോൾ വ്യാപിക്കുന്ന വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപനശേഷി കൂടുതലാണ്.പ്രായമായവരുടേയും കുട്ടികളുടേയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എരുമേലിയിലടക്കം കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ തുടർമഴ ശമിച്ചാൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യത ഉണ്ടെന്നും ജാഗ്രത വേമമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.വീടുകളും പരിസരവും മാലിന്യമുക്തമാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കമമെന്നും അധികൃതർ അറിയിച്ചു.ഇതുസംബന്ധിച്ച ബോധവൽക്കരണപരിപാടികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ജലദോഷമടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുതെന്നും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.