കുമളി:* പാലായിൽ നിന്നും പെരിയ കുളത്തേക്ക് റബർ പാഴ്ത്തടി കയറ്റിവന്ന ലോറി രാവിലെ 9:30 ഓടെ കുമളി ചെക്ക് പോസ്റ്റിൽ ബ്രേക്ക് ഡൌൺ ആയതിനെ തുടർന്ന് കമ്പനിയിൽ നിന്നും കമ്പനിക്കാർ എത്തുന്നതിന് വണ്ടി എത്തുന്നു. പാർക്ക് ചെയ്ത് കിടക്കുകയായിരുന്നു. ശക്തമായ മഴയെ തുടർന്ന് രണ്ടു മണിയോടുകൂടി മരം കടപുഴകി ലോറിയുടെ മുകളിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. ഡ്രൈവറായ മനോജ് സഹായി റോഷൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഉള്ളിൽ കുടുങ്ങിയ കോട്ടയം കുറിച്ചി സ്വദേശി 19 കാരൻ ശ്രീജിത്ത് മരണപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് വെളിയിൽ എടുത്തത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് ഫയർഫോഴ്സും, കമ്പത്തു നിന്ന് എത്തിയ ഫയർഫോഴ്സും, കുമളി പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
news malayalam updates കുമളിയിൽ ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 കാരനു ദാരുണാന്ത്യം:
മേയ് 29, 2025
news malayalam