പൊൻകുന്നം - പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി ഉടൻ തുറക്കണമെന്ന് കോൺഗസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബസ്സ്റ്റാൻറിലെ കംഫർട്ട് സ്റ്റേഷൻ മനുഷൃ വിസർജനം നീക്കാൻ വേണ്ടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് അധികൃതർ അടച്ചിട്ട് ദിവസങ്ങളായി.ദിനംപ്രതി ബസ്സ്റ്റാൻ്റിൽ എത്തുന്ന സ്ഥലം യാത്രക്കാരും,ചെറുകിട കച്ചവടക്കാരും,തൊഴിലാളികളും,വനിതകളും ശുചിമുറി സൌകരൃത്തിനായി നെട്ടോട്ടം ഓടുകയാണ്.നിലവിൽ യാതോരുവിധ മെയിൻറൻസ് പണിയും ഇവിടെ നടക്കുന്നില്ല.പൊതുജനങ്ങളുടെ പ്രാഥമിക സൌകര്യം നിഷേധിക്കുന്ന പഞ്ചായത്ത് ഭരണ സമതി അടിയന്തരമായി ശുചിമുറി തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും ചിറക്കടവ് മണ്ഡലം പ്രസിഡൻറ് സേവൃർ മൂലകുന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪