News Malayalam

Hot Widget

Type Here to Get Search Results !

*the News malayalam updates**കൊടുങ്ങൂർ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ) അന്തരിച്ചു.* *വാഴൂർ 15-ാം മൈൽ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ - 63) അന്തരിച്ചു. സംസ്കാരം 25 -9 -25 വ്യാഴം 2ന് വീട്ടുവളപ്പിൽ . മൃതദേഹം രാവിലെ 7 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. പിതാവ് കുന്നുംപുറത്ത് പരേതനായ നാരായണൻ. ഭാര്യ പ്രീത കണ്ണൂർ - ചെറുപുഴ നെടും പുരയിടത്തിൽ പ്രാപ്പോയിൽ കുടുംബാംഗം. മക്കൾ ദേവനന്ദ, ഭരത് ' പരേതൻ വാഴൂർ എസ് വി ആർ എൻ എസ് എസ് കോളെജിലെ 1980-83 ബാച്ച് ബികോം വിദ്യാർത്ഥിയും,കോൺഗ്രസ് നേതാവ് പരേതനായ കൃഷ്ണനുണ്ണിയുടെ സഹോദരനുമാണ്.

*the News malayalam updates* *വിഴിഞ്ഞത്ത് വൻ കവർച്ച.* *തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്.*

the News malayalam updates കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം* തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.