*ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം ,; എരുമേലി വലിയതോട് ക്ലീൻ ആക്കാൻ പോലീസും നാടും ഒന്നിച്ചു*
*എരുമേലി:* കോട്ടയം ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ എരുമേലി വലിയതോട് ശുചീകരണ പരിപാടി ആരംഭിച്ചു.
എരുമേലി ഗ്രാമപഞ്ചായത്ത്, ദേവസ്വം, ഫയർഫോഴ്സ്, ഫോറസ്റ്റ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, ഹെൽത്ത്, സി.ഡി.എസ്, അഖില ഭാരത അയ്യപ്പ സേവാസംഘം, വാവർ പള്ളി, ഫാറോന പള്ളി, ഔദ്യോഗിക കേരള, ടീം, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകൾ സഹകരണത്തോടെയാണ് ശുചീകരണം നടക്കുന്നത്.
2026 നവംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പരിപാടി ബഹു. ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ശബരിമല തീർത്ഥാടന കാലത്ത് എരുമേലിയിൽ എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വലിയതോടും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്നതിൽ നൂറുകണക്കിന് വോളണ്ടിയർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പടം -
എരുമേലി വലിയതോട് ശുചീകരണ പരിപാടി ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം ഐപിഎസ് ഉദ്ഘാടനം ചെയ്തു.
