Kottayam
എരുമേലി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിജിമോൾ സജി സ്വാഗതം ആശംസിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ യോഗം ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രകാശ് പുളിക്കൻ, മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ഐഎൻടിയുസി റീജിയണൽ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ നാസർ പനച്ചി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. സൂര്യകല, പാണപിലാവ് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. തോമസ് മുണ്ടാട്ട്, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി പ്രശാന്ത് നമ്പൂതിരി, ലിനി പനക്കവയലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ നൽകിയ നിവേദനത്തിന് മറുപടിയായി, പാണപിലാവ് ചീനിമരം റോഡ് ഗതാഗതയോഗ്യമാക്കാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്നും, മഹാത്മാഗാന്ധി വായനശാലയ്ക്ക് കമ്പ്യൂട്ടറും പ്രിന്ററും വാങ്ങാൻ തുക നൽകുമെന്നും എംഎൽഎ അറിയിച്ചു. എരുമേലിയിൽ മൃഗങ്ങളെ കിടത്തി ചികിത്സിക്കാൻ ആശുപത്രി സ്ഥാപിക്കുന്നതും, മുക്കൂട്ടുതറ വെറ്ററിനറി ആശുപത്രിക്ക് വാഹനം വാങ്ങുന്നതും പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു.
അടിക്കുറിപ്പ്:
എരുമേലി പാണപിലാവിൽ ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്യുന്നു.
✍️ The news malayalam. Com
Contact-9447509156/9496800915
Email - -surendrankodi@gmail.com
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
