Thiruuanandapuram
*തിരുവനന്തപുരം:* കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകൾക്ക് കൂടി ലഭ്യമാക്കുന്നതിന് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ: റോണി കെ ബേബി,പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വിഴിഞ്ഞം മുതൽ കിഴക്കൻ മേഖല വരെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ ഹൈവേ വരുന്നതോടെ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും വ്യാപാര-യാത്രാ സൗകര്യവും വൻതോതിൽ മെച്ചപ്പെടും.
✍️ The News Malayalam.com
Contact- 9447509156/9496800915
Email - surendrankodi@gmail.com
#the news malayalam#Poonjar#Pro:RonyKBaby #advSebastianMJ #Vizhinjam #GreenfieldHighway #BharatMala
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
