*the news malayalam updates-* *പൂഞ്ഞാറിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നത്തിന് ജീവൻ: ഈരാറ്റുപേട്ടയിൽ താലൂക്കാശുപത്രി വരുന്നു; ബജറ്റിൽ ഉൾപ്പെടുത്താൻ യു.ഡി.എഫ് നീക്കം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പൂഞ്ഞാറിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നത്തിന് ജീവൻ: ഈരാറ്റുപേട്ടയിൽ താലൂക്കാശുപത്രി വരുന്നു; ബജറ്റിൽ ഉൾപ്പെടുത്താൻ യു.ഡി.എഫ് നീക്കം*

 


*തിരുവനന്തപുരം*: പൂഞ്ഞാർ മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ഈരാറ്റുപേട്ട താലൂക്കാശുപത്രി യാഥാർത്ഥ്യമാക്കാൻ യു.ഡി.എഫ് നീക്കം ശക്തമാക്കി. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയർത്തി 2026-27 സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതൃത്വം ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.


പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇല്ല്യാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനസ് നാസർ, കോൺഗ്രസ് നേതാക്കളായ  ഡി സി സി മെമ്പർ പി.എച്ച്. നൗഷാദ്, നഗരസഭാ കൗൺസിലർ ഷിയാസ് സി.സി.എം, മുസ്‌ലിം ലീഗ് പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, നഗരസഭാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം, ജനറൽ സെക്രട്ടറി കെ.എ. മാഹിൻ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.


*മലയോരത്തിന് ആശ്വാസമാകും*  

പൂഞ്ഞാർ മണ്ഡലത്തിലെയും സമീപ മലയോര മേഖലയിലെയും ആയിരക്കണക്കിന് ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഈരാറ്റുപേട്ടയെയാണ്. നിലവിൽ കുടുംബാരോഗ്യ കേന്ദ്രം മാത്രമുള്ള ഇവിടെ താലൂക്കാശുപത്രി അനുവദിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സ്പെഷ്യാലിറ്റി ചികിത്സയും അടിയന്തര സേവനങ്ങളും ലഭ്യമാകുന്നതോടെ മലയോര ജനതയുടെ വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

#പൂഞ്ഞാർ #Poonjar #ഈരാറ്റുപേട്ട #Erattupetta #താലൂക്കാശുപത്രി #TalukHospital #Budget2026 #കേരളബജറ്റ് #UDF #സെബാസ്റ്റ്യൻഎംജെ #SebastianMJ #വിപിനാസർ #VPNasar #മലയോരവികസനം #ആരോഗ്യകേരളം #HealthKerala #ജനകീയആവശ്യം #കോൺഗ്രസ് #Congress #മുസ്ലിംലീഗ് #MuslimLeague #കോട്ടയം #Kottayam #ആരോഗ്യവകുപ്പ് #പതിറ്റാണ്ടിന്റെസ്വപ്നം #UDFforDevelopment