*the news malayalam updates-*## മുൻ എം.പി. കെ.പി. ധനപാലൻ അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-*## മുൻ എം.പി. കെ.പി. ധനപാലൻ അന്തരിച്ചു*





 എറണാകുളം

**കൊച്ചി:** മുൻ ചാലക്കുടി എം.പി.യും മുതിർന്ന നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു. (76) വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നോർത്ത് പറവൂരിലുള്ള അദ്ദേഹത്തിൻ്റെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 5 ന് ,


കെ.പി.സി.സി. വൈസ് പ്രസിഡൻ്റ്, തൃശൂർ ഡി.സി.സി. പ്രസിഡൻ്റ് തുടങ്ങി പ്രസ്ഥാനത്തിൽ നിരവധി പ്രമുഖ പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി യു.പി. ജോസഫിനെ പരാജയപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിൻ്റെ വിജയം.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ധനപാലൻ, കെ.എസ്.യു.വിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ചു. 2014-ൽ തൃശൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഖാദി ബോർഡ് ഓഫീസർ ഉൾപ്പെടെയുള്ള പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സൌമ്യമായ പെരുമാറ്റം കൊണ്ടും ജനകീയ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയനായ ഒരു നേതാവിനെയാണ് ധനപാലൻ്റെ വിയോഗത്തിലൂടെ പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നഷ്ടമായത്. അദ്ദേഹത്തിൻ്റെ നിർമ്മാണത്തിൽ മുഖ്യമന്ത്രി വീഡി സതീശൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ മന്ത്രിമാർ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

KPDhanapalan #FormerMP #Chalakudy #Congress #KeralaPolitics #RIP #ആദരാഞ്ജലികൾ*