*the news malayalam updates -* *കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻഞ്ചിനിയറിംങ്ങിൽ പുതുതായി ബിസിനസ് സ്കൂൾ ആരംഭിക്കും*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻഞ്ചിനിയറിംങ്ങിൽ പുതുതായി ബിസിനസ് സ്കൂൾ ആരംഭിക്കും*







കാഞ്ഞിരപ്പള്ളി

 കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയുടെ   സിൽവർ ജൂബിലി സമ്മാനമായി  അമൽ ജ്യോതി ബിസിനസ് (എബി എസ് ) സ്കൂൾ ആരംഭിക്കുമെന്ന് ഡയറക്ടർ ഫാ. റോയ് അബ്രാഹം പഴയ പറമ്പിൽ, പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ്ബ്,  കോഴ്സ് ഡയറക്ടർ ഡോ. തോമസ് ജോസഫ്, കോഴ്സ് കോർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ കോളെജ് ഓഡിറ്റോറിയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

. ഇതിന്റെ ആദ്യ ഡിഗ്രി പ്രോഗ്രാം ആയി    ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (BBA HONOURS) നുള്ള അഡ്മിഷൻ  ആരംഭിച്ചു..  നാലു വർഷം നീളുന്ന ഈ   ഡിഗ്രി പൂർണ്ണമായും  റെസിഡൻഷ്യൽആണ്. ഐ ഐ എം ( ഐ ഐ എം) ഐ ഐ റ്റി തുടങ്ങി ഇന്ത്യയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങിൽ നിന്നും പ്രവർത്തി പരിചയം നേടിയ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടത്തുക.അന്താരാഷ്ട്ര നിലവാരത്തിൽ  ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ്  ഈ കോഴ്സ് അമൽ ജ്യോതിയിൽ ആരംഭിക്കുന്നത്.


പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന ഈ കോഴ്സിൽ മാനേജ്മെന്റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, AI എന്നിവയിൽ പ്രായോഗികപരിശീലനം നൽകുന്നതോടൊപ്പം  വർഷം തോറുമുള്ള  ഇൻ്റേൺഷിപ്പ് വഴി പഠിക്കുന്നവ  പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐഎംന്റെയും ലോകത്തെ മുൻനിര മാനേജ്‌മന്റ് സ്ഥാപനങ്ങളുടെയും  പാഠ്യപദ്ധതിളുടെ  ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്. ആധുനിക അധ്യാപന രീതികളും, പരിചയസമ്പന്നരായ അധ്യാപകരും, വ്യവസായ വിദഗ്ധരുടെ മെന്ററിങ്ങും  എല്ലാം ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്‌മന്റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ് , ഭാരത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ , തുടങ്ങിയവ ഈ  കോഴ്സിന്റെ പ്രധാന സവിശേഷതകളാണ്.വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

നൂറു ശതമാനം  പ്ലേസ്മെന്റും ഒപ്പം  കരിയർ ഗൈഡൻസും വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നു.ഉന്നത പഠനത്തിനും വിജയകരമായ ബിസിനസ് കരിയറിനും ഉറച്ച അടിത്തറ ഒരുക്കുന്ന അമൽ ജ്യോതി ബിസിനസ് (ABS) സ്കൂൾ  ബി.ബി.എ കോഴ്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് മികച്ചൊരു   അവസരമാണെന്ന് അധികൃതർ അറിയിച്ചു. ഐ ഐ എം ഐ ഐ റ്റി  തുടങ്ങി ഇന്ത്യയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ്  കോഴ്സിന്റെ ഡയറക്ടറായും,  കോഴ്സ് കോർഡിനേറ്ററായി  ഫാ. പയസ് കൊച്ചുപറമ്പിലും ചാർജ്എ ടുത്തു.  മറ്റ് വിശദമായ വിവരങ്ങൾക്കും അഡ്മിഷനും ഇന്ന് തന്നെ സന്ദർശിക്കൂ www. amaljyothi.ac.in, admissions@amaljyothi.ac.in

news malayalam