ഫിഫാ വിൻഡോ മാച്ച് ആയതിനാൽ അടുത്ത വിൻഡോയിൽ മെസ്സി കളിക്കാനെത്തും
അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല.
മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ.
മറ്റൊരു വിൻഡോയിൽ വന്നേക്കാം. നടപടികൾ പുരോഗമിക്കുന്നു.
മെസിയുടെയും, അർജൻ്റീനയുടെയും തീരുമാനമല്ലെന്നും, വിൻഡോ തന്നത് ഫിഫയാണെന്നും ആൻ്റോ അഗസ്റ്റിൻ
മെസി കേരളത്തിൽ കളിക്കുമെന്ന് എ എഫ് എ യാണ് പ്രഖ്യാപിച്ചത്.
മാർച്ച് വിൻഡോയിൽ കളി നടത്തണമോയെന്നത് തൻ്റെ തീരുമാനമാണ്
മാർച്ച് മാസത്തിലെ വിൻഡോയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്
ഇപ്പോൾ ടീം അങ്കോളയിലാണ് അവിടെ നിന്നുള്ള യാത്രാ ദൂരം ഫിഫ നിബന്ധനയിലെ ദൂരപരിധിക്ക് അപ്പുറമാണ്
അംഗോളയിൽ നിന്ന് 11 മണിക്കൂർ വേണം ടീമിന് ഇന്ത്യയിലെത്താൻ, 5 മണിക്കൂർ കൊണ്ടെങ്കിലും എത്തണമെന്നാണ് ഫിഫാ റൂൾസ് എന്നും സ്പോൺസർ ആൻ്റോ അഗസ്റ്റിൻ
