സൈക്കാട്രിക്ക് ചികിത്സയുടെ സേവനവുമായ് തണൽ പാറത്തോട്
പാറത്തോട് - തണൽ പാറത്തോടിൻ്റെ ആഭിമുഖ്യത്തിൽ സൈക്കാട്രിക്ക് ക്ലിനിക്ക് ആരംഭിക്കുന്നു. (2025 സെപ്റ്റംബർ മാസം11-ാം തീയതി ) ഇന്ന് രാവിലെ 10.30 ന് തണൽ യൂണിറ്റ് പ്രസിഡണ്ട് കെ എ അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ ഉദ്ഘാടനം ചെയ്യും. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോണിക്കുട്ടി മഠത്തിനകം, ആമിന നാസ്സർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ പി സുജീലൻ,കെ യു അലിയാർ , തണൽ കോഡിനേറ്റർ P. E മുഹമ്മദ് അൻസാരി, കാഞ്ഞിരപ്പള്ളി സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദ് ഇസ്മായിൽ, കാഞ്ഞിരപ്പള്ളി തണൽ ചെയർമാൻ മുജീബ്, സ്വരുമ പാലിയേറ്റീവ് പ്രസിഡണ്ട് റിയാസ് കാൾടെക്സ് തുടങ്ങിയവർ പ്രസംഗിക്കും. സൈക്കാട്രി വിഭാഗം ഡോക്ടർ പാർവതി വിഎസ്,സോഷ്യൽ വർക്കർ നജ്മ നജീബ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
സൈക്യാട്രിക് പേഷ്യൻസിന് രജിസ്ട്രേഷൻ സൗകര്യമുണ്ടായിക്കും.