The NewsMalayalam updates ഗവർണർ രാജ്ഭവൻ്റെ അന്തസ് കാക്കണമെന്ന്: അനി വർഗീസ്* മാവേലിക്കര:ഗവർണർ ഭരണഘടന സ്ഥാപനത്തിൻ്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനിവർഗീസ് പറഞ്ഞു.ഗാന്ധി ദർശൻ സമിതി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ഭരണഘടനാ സ്ഥാപനത്തെ കാവിവൽക്കരിക്കുവാനുള്ള ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Hot Widget

Type Here to Get Search Results !

The NewsMalayalam updates ഗവർണർ രാജ്ഭവൻ്റെ അന്തസ് കാക്കണമെന്ന്: അനി വർഗീസ്* മാവേലിക്കര:ഗവർണർ ഭരണഘടന സ്ഥാപനത്തിൻ്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനിവർഗീസ് പറഞ്ഞു.ഗാന്ധി ദർശൻ സമിതി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ഭരണഘടനാ സ്ഥാപനത്തെ കാവിവൽക്കരിക്കുവാനുള്ള ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന ഗവർണർ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്പാർച്ചന നടത്തിയത് കേന്ദ്ര സർക്കാരിൻ്റെ കാവിവൽക്കരണ മനോഭാവത്തിൻ്റെ ഭാഗമാണെന്നും ഇതിനെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് മോദി - പിണറായി കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്നും  അനി വർഗീസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻകെ. ഗോപൻ, വള്ളിക്കുന്നം ഷൗക്കത്ത്,എച്ച്.അംജത്ത്ഖാൻ  , അനിത വിജയൻ, സജീവ് പ്രായിക്കര, പി.എ. കുഞ്ഞുമോൻ, എം.ആർ. ബാലകൃഷ്ണൻ, പ്രസാദ് കാങ്കാലിൽ, മുഹമ്മദ് കുഞ്ഞ്, പി.രാമചന്ദ്രൻ, ജയശ്രീ അനിൽ,മിനി മാത്യു,ലാലി ബാബു,ലൈല ഇബ്രാഹിം, നസീം ചീനംവിള,ബോബൻ ഹാരോക്ക്, റജി കുഴിപ്പറമ്പിൽ, പ്രിയങ്ക മനു , റ്റെനിവി. ജോർജ് എന്നിവർ പ്രസംഗിച്ചു..