The NewsMalayalam updates. ഡിജിറ്റൽ റവന്യു കാർഡിന്‌ കേന്ദ്ര ഗവൺമെൻ്റിൻ്റെ അംഗീകാരം

Hot Widget

Type Here to Get Search Results !

The NewsMalayalam updates. ഡിജിറ്റൽ റവന്യു കാർഡിന്‌ കേന്ദ്ര ഗവൺമെൻ്റിൻ്റെ അംഗീകാരം



സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഭരണ പരിഷ്‌കരണ വകുപ്പിൽ സംസ്ഥാന സഹകരണ സംരംഭപദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പതിനൊന്ന് ഇനങ്ങളിൽ ഒന്നാമതായാണ് പദ്ധതി ഇടംപിടിച്ചത്. വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വ്യക്തിവിവരങ്ങളും അടങ്ങിയ എടിഎം കാർഡിൻ്റെ മാതൃകയിലാണ് ഡിജിറ്റൽ റവന്യു കാർഡ്.

വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും, വിവിധ ആവശ്യങ്ങൾക്ക് സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുമ്പോൾ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരും. ഇത് പരിഹരിക്കാനാണ് ഡിജിറ്റൽ റവന്യു കാർഡിന് സംസ്ഥാന സർക്കാർ രൂപം നൽകിയത്‌. എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യുആർ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്നതാണ് കാർഡ്. 

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുംവിധമാണ് നടപടികൾ പുരോഗമിക്കുന്നത്.