കീം പരീക്ഷയുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും കോടതി പരിഗണിച്ച് പ്രോസ്‌പെക്ടസ് അമന്റ്‌മെന്റിന് മുന്‍പ് തുടര്‍ന്നു പോന്നിരുന്ന ഫോര്‍മുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോടതിയുടെ നിര്‍ദേശം എഡി അറിയിച്ചിട്ടുണ്ട്. അതുപ്രകാരം ഇന്നുതന്നെ നേരത്തെ നിലനിന്നിരുന്ന ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനുള്ള നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പൂര്‍ത്തീകരിക്കുകയാണ്. മാര്‍ക്ക് ഏകീകരണത്തിന് പഴയ രീതി തുടരുമെന്നും എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
The NewsMalayalam updates കീമിൽ അപ്പീലിന് സർക്കാർ പോവില്ല - കോടതി അംഗീകരിക്കും ആർ. ബിന്ദു, തിരുവനന്തപുരം - കിം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ അപ്പീലിന് പോകാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നുവെന്നും റാങ്ക് പട്ടിക ഇന്ന് തന്നെ മാറ്റിയിറക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 10, 2025
news malayalam