The NewsMalayalam updates. കാഞ്ഞിരപ്പള്ളി രൂപതയില്‍ 2025 അധ്യാപക പരിശീലനത്തിന് തുടക്കം കുറിച്ചു

Hot Widget

Type Here to Get Search Results !

The NewsMalayalam updates. കാഞ്ഞിരപ്പള്ളി രൂപതയില്‍ 2025 അധ്യാപക പരിശീലനത്തിന് തുടക്കം കുറിച്ചു



കാഞ്ഞിരപ്പള്ളി: വിശ്വാസ ജീവിത പരിശീലന കേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി ഒരുക്കിയ അധ്യാപക പരിശീലനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശ്ശേരി, രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സഭാത്മക ജീവിതത്തില്‍ അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയായിരുന്നു ഈ പരിശീലന പരിപാടിയില്‍.