കോട്ടയം /കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ആണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതെന്ന് ആരോപണം.മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
മൃതദേഹം വച്ചപ്പോൾ ഇലക്ടീഷ്യൻ താപനില ഉറപ്പ് വരുത്തിയിരുന്നില്ല. ഒന്നരമായി ഫ്രീസറിൻ്റെ വാതിലിന് തകരാർ ഉണ്ടായത് അറിഞ്ഞിട്ടും ആശുപത്രി മേലധികാരികൾ അത് പരിഹരിക്കേണ്ടതിന് വേണ്ട നടപടികൾ സ്വീകരിക്കാതെ വീഴ്ചയുടെ ഉത്തരവാദിത്വം മറ്റ് ജീവനക്കാരുടെ മേൽ എൽപ്പിക്കുവാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ മോർച്ചറി തുറന്നപ്പോൾ തന്നെ ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തേ ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.
