*തിരുവനന്തപുരം | ✍️The News Malayalam | May 24th 2026*
ഇത്തവണത്തെ ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് *രണ്ട് ദിവസം പൊതു അവധി* പ്രഖ്യാപിച്ച് സർക്കാർ.
*മെയ് 27 ബുധൻ, മെയ് 28 വ്യാഴം* എന്നീ ദിവസങ്ങളിലായിരിക്കും ബലി പെരുന്നാൾ അവധി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചന്ദ്രപ്പിറവി അനുസരിച്ച് പെരുന്നാൾ തീയതിയിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലാണ് രണ്ട് ദിവസം അവധി നൽകുന്നതെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കി. ഖാസിമാരുടെ ഔദ്യോഗിക അറിയിപ്പിന് ശേഷം അന്തിമ ഉത്തരവ് പുറത്തിറങ്ങും.
*നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം*
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് രണ്ട് ദിവസവും അവധി ബാധകമായിരിക്കും.
#Bakrid2026 #BaliPerunnal #May27 #May28 #KeralaGovernment #PublicHoliday #VDSatheesan
